നീലേശ്വരം ഓര്‍ച്ചപ്പുഴയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
നീലേശ്വരം: ഓർച്ച പുഴയിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. നീലേശ്വരം മൂന്നാം കുറ്റി സ്വദേശി രാജൻ്റെ (6o) മുതദേഹമാണ് ഓർച്ച പുഴയിൽ കണ്ടെത്തിയത്. മൂന്നാം കുറ്റിയിൽ നിന്നും നീലേശ്വരം ആനച്ചാലിലേക്ക് അടുത്തിടെ താമസം മാറ്റി വന്ന രാജൻ കുടുംബ വഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് വ്യക്തമാക്കിയത്.ഭാര്യ;ശാരദ, മക്കള്‍; ഉണ്ണി, രമ്യ, മരുമക്കള്‍; രമ്യ കാലിക്കടവ്, അനൂപ് ഇരിയ, സഹോദരങ്ങള്‍ ; സതി, സാവിത്രി, വേണു, നന്ദിനി, ജനാര്ദ്ദനന്, ബേബി, ഉഷ