പെരിയയിൽ സ്കൂട്ടറിൽ കാറിടിച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകന് ദാരുണാന്ത്യംമരിച്ചത് ബൂം നാസിക്ക് ബാന്‍ഡ് ടീം അംഗം വിഘ്നേശ്
കാഞ്ഞങ്ങാട്:: കരിഞ്ചാൽ തോട്ടത്തിൽ കെ. വിഘ്നേശ്(19) വാഹനാപകടത്തിൽ മരിച്ച സംഭവം നാടിനെ കണ്ണിരീലാഴ്ത്തി. പെരിയ ഗവ.പോളിടെക്നികിനു സമീപം ദേശീയപാതയിലാണ് ബൈക്കിൽ കാറിടിച്ച് ദാരുണാന്ത്യം സംഭവിച്ചത്.കഴിഞ്ഞ ദിവസമാണ് അപകടം വിഷു ആഘോഷത്തിനായി വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങി സുഹൃത്ത് ഗോകുലിനോടൊപ്പം വീട്ടിലേക്ക് പോകും വഴിയാണ് എതിർദിശയിൽ നിന്നും വളവിൽ മറ്റൊരു കാറിനെ മറികടന്ന് വന്ന സ്വിഫ്റ്റ് കാർ ബൈക്കിൽ വന്നിടിച്ചത്. സംഭവത്തിനു ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. അതു വഴി വന്ന പോലീസാണ് ഇരുവരേയും മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും വിഘ്നേഷിന് മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ സഞ്ജീവനി ആശുപത്രിയിൽ നിന്നും ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് മംഗലാപുരം യൂണിറ്റി ആശുപത്രിയിലേക്കും മാറ്റി.
വിഘ്നേശിൻ്റെ മൃതദേഹം ജില്ല ആശുപത്രിയിൽ വച്ച് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടം ചെയ്തു. കാസറഗോഡ് ഗവ. ഐ.ടി.ഐ വിദ്യാർത്ഥിയാണ് വിഘ്നേശ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകനും പെരിയ ബസാറിലെ ബൂം നാസിക് ബാൻഡ് ടീം അംഗവുമാണ്.
അച്ഛൻ: ടി.വിജയൻ(ഗൾഫ്), അമ്മ: ബേബി, സഹോദരൻ: വിശാഖ്.കെ ( വിദ്യാർത്ഥി ).