റെഡ്വേൾഡ് കൊപ്പൽചാരിറ്റബിൾ സൊസൈറ്റിക്ക് തുടക്കമായി ഉദ്ഘാടനം നിർവഹിച്ച്കെ കുഞ്ഞിരാമൻഎം എൽ. എ
പാലക്കുന്ന് : കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ തൂക്കം നൽകി പ്രവർത്തിക്കുന്ന പടിഞ്ഞാർ റെഡ് വേൾഡ് കൊപ്പൽ ചാരിറ്റബിൾ സോസൈറ്റിക്ക് തുടക്കമിട്ടു. മകൻ അമറിന്റെ പിറന്നാൾ ആഘോഷത്തിന് മാറ്റിവെച്ച തുക അച്ഛൻ നികുനിൽ നിന്ന് ഏറ്റുവാങ്ങി കെ. കുഞ്ഞിരാമൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. സോസൈറ്റി ചെയർമാൻ രമേശൻ കൊപ്പൽ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നു. കൺവീനർ എം. കെ. നാരായണൻ, വാർഡ് അംഗം പി. കെ. ജലീൽ, പീതാംബരൻ കൊപ്പൽ, വി.വി. സച്ചിൻ, കമേഷ് കൊവ്വൽ, നികുൻ കൊപ്പൽ, വിനു സിലോൺ, ജിജിത്ത് കൊപ്പൽ എന്നിവർ പ്രസംഗിച്ചു.