രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തിരുവനന്തപുരത്തെ വസതിയിലാണുള്ളത്. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ല. തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. അടുത്ത സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.