ജലീല്‍ രാജിവെച്ചതിനെ നല്ല സ്പിരിറ്റില്‍ എടുക്കണം; പ്രതികരണവുമായി പി. ജയരാജന്
കണ്ണൂര്‍: കെടി ജലീല്‍ രാജിവെച്ചത് കീഴ് വഴക്കം പാലിച്ചുകൊണ്ടാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്. രാജിയെ നല്ല സ്പിരിറ്റില്‍ എടുക്കണമെന്നും ജയരാജന് പറഞ്ഞു.
‘ജലീല്‍ സ്വമേധയാ രാജി വെച്ചതാണ്. ഇവിടെ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയായിരുന്നു. കാരണം ലോകായുക്തയുടെ വിധി വന്ന ശേഷം ഉടന്‍ രാജിവെക്കണം എന്നായിരുന്നു ഇവിടെ പറഞ്ഞോണ്ടിരുന്നത്. കോപ്പി കിട്ടി അതിന്റെ നിയമവശങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് രാജി വെക്കുക. രാജി നല്ലൊരു കീഴ്വഴക്കമായിട്ടാണ് ജനാധിപത്യ സമൂഹം കാണേണ്ടത്. ഹരജി നിലനില്‍ക്കെയാണ് രാജി. നല്ല സ്പിരിറ്റിലാണ് സമൂഹം എടുക്കേണ്ടത്,’ ജയരാജന് പറഞ്ഞു.
ഇവിടെ മറ്റു പ്രശ്നങ്ങളില്ലെന്നും ജലീലിന് നിയമപരമായി മുന്നോട്ട് പോകാം അതാണ് എ.കെ ബാലന് പറഞ്ഞതെന്നും ജയരാജന് പറഞ്ഞു.
ഇ. പി ജയരാജന് മന്ത്രിസഭയില്‍ നിന്ന് സ്വയം രാജിവെച്ചതായിരുന്നുവെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.
.