കപ്പൽ ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു, 12 പേരെ കാണാതായി
കോഴിക്കോട്: കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. 12പേരെ കാണാതായി. ബേപ്പൂരിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബേപ്പൂർ സ്വദേശിയുടെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.ഇത് പൂർണമായും തകർന്നിട്ടുണ്ട്.മംഗലാപുരത്തിന് സമീപം പുറംകടലിലാണ് അപകടം ഉണ്ടായത്.