കാഞ്ഞങ്ങാട് വിഷു വിപണി ഒരുങ്ങി
നഗരസഭ കുടുംബശ്രീയുടെ സ്റ്റാളുകൾ സജീവം
കാഞ്ഞങ്ങാട്: വിഷു വിപണി ഒരുങ്ങി നഗരസഭ കുടുംബശ്രീയുടെ സ്റ്റാളുകൾ സജീവം കാഞ്ഞങ്ങാട്: കൊറോണ ഭീതി ഇടയിലും കാഞ്ഞങ്ങാട്ടെ വിഷു വിപണി സജീവമായി. നഗരസഭ കുടുംബശ്രീ കർഷകരിൽ നിന്നും ജൈവ പച്ചക്കറി ഉൽപ്പന്നങ്ങൾ നേരിട്ട് സ്വീകരിച്ച പൊതുജനങ്ങൾക്ക് പരമാവധി വിലകുറച്ച് എത്തിക്കുന്നതിന് സ്റ്റാളുകൾ തുടങ്ങി.
പയർ, നരമ്പൻ, വെണ്ട, ചേന, കണിവെള്ളരി, തുടങ്ങിയ പച്ചക്കറികളും കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്ന എണ്ണപ്പലഹാരങ്ങൾ, അച്ചാർ, പായസം, തുടങ്ങിയവയും സ്റ്റാളുകളിൽ വിപണനം നടത്തും വിഷുദിനം വരെ വിപണി രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിക്കും പുതിയകോട്ട മാന്തോപ്പ് മൈതാനി, കാഞ്ഞങ്ങാട് പട്ടണത്തിലെ പഴയ കൈലാസ് തിയേറ്ററിന് സമീപം എന്നിവിടങ്ങളിലാണ് സ്റ്റാളുകൾ പ്രവർത്തിക്കുന്നത്.
വിപണിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേർ പേഴ്സൺ മീനകുമാരി അധ്യക്ഷയായി കുടുംബശ്രീ ചെയർപേഴ്സൺ മാരായ ടിവി പ്രേമ, കെ സുജിനി, അക്കൗണ്ടന്റ് മാരായപി രതിക, പി സുധ,എന്നിവർ സംസാരിച്ചു.