അസം സ്വദേശിയായ അഞ്ചുവയസുകാരിക്ക് ക്രൂരപീഡനം
കോട്ടയം: മൂവാറ്റുപുഴയില്‍ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകള്‍ക്കു ക്രൂരലൈംഗിക പീഡനം ഏറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റതായും മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരുക്കേല്പ്പിച്ചെന്നുംകണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മലദ്വാരത്തിലും രഹസ്യഭാഗത്തുമുള്ള മുറിവുകളും കുടലിലുണ്ടായ മുറിവുകളും പീഡനം മൂലം ഉണ്ടായതാണെന്നാണു നിഗമനം. സൈക്കിളില്‍നിന്നു വീണപ്പോള്‍ സംഭവിച്ച പരുക്കുകളല്ലെന്ന് കണ്ടെത്തി. കുട്ടിയുടെ കാലിന് ഒടിവു സംഭവിച്ചിട്ടുണ്ട്. കൈ മുമ്പ് ഒടിഞ്ഞിരുന്നു. ദിവസങ്ങളോളം ഭക്ഷണം നല്‍കിയിട്ടില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി.