രാജിവെയ്ക്കേണ്ടെന്ന് ബാലന് ; പാര്‍ട്ടിയുടെ നിലപാട് സെക്രട്ടറി പറഞ്ഞതാണെന്ന് ബേബി : ജലീലിന്റെ പേരില്‍ സി.പി.എമ്മില്‍ ഭിന്നത
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത വിധിയില്‍ സി.പി.എമ്മില്‍ ചേരിപ്പോര് രൂക്ഷം. ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവന തള്ളി പി.ബി അംഗം എം.എ ബേബി രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്. കോടതി വിധി വന്നാലുടന്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. എന്നാല്‍ ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നായിരുന്നു എം.എ. ബേബി പറഞ്ഞത്.
” രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. ബാലന്റേത് നിയമമന്ത്രി എന്ന നിലയില്‍ നടത്തിയ അഭിപ്രായപ്രകടനമാണ്. പാര്‍ട്ടിയുടെ അഭിപ്രായം സെക്രട്ടറിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു കഴിഞ്ഞു.”- എം.എ. ബേബി പറഞ്ഞു. ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു എ.കെ. ബാലന് പറഞ്ഞ്. ” ഏതെങ്കിലും ഒരു കീഴ്ക്കോടതി വിധി വന്നാലുടന്‍ മന്ത്രി രാജിവയ്ക്കുന്ന സാഹചര്യം കേരളത്തിലില്ല. ഒകേ്ടാബറിലാണ് ജലീലിന്റെ ഒരു ബന്ധുവായ കെ.ടി.അദീബിനെ നിയമിക്കുന്നത്. നിയമിച്ചത് ഡെപ്യൂട്ടേഷനിലാണ്. ബന്ധു നിയമപരമായി അര്‍ഹനാണോ എന്നുള്ളതേ നമ്മള് പരിശോധിക്കേണ്ടതുള്ളൂ.
ഡെപ്യൂട്ടേഷനില്‍ ബന്ധു പറ്റില്ല എന്ന് നിയമത്തില്‍ എവിടേയും പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാന്‍ പറ്റില്ലെന്ന് സ്ഥിതിയിലേക്ക് എത്തേണ്ടി വരും. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെച്ചു എന്നുള്ളതാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അദീബ് അര്‍ഹനാണോ അല്ലയോ എന്നത് െഹെക്കോടതിയേയും ഗവര്‍ണറേയും ജലീല്‍ നേരത്തെ ബോധ്യപ്പെടുത്തിയതാണ്. ഇപ്പോള്‍ പുറത്തുവന്ന ലോകയുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള യോഗ്യതയേക്കാളും കൂടുതല്‍ യോഗ്യത വെച്ചു എന്നാണ് പറയുന്നത്.
ഉത്തരവ് കിട്ടിയാലെ മറ്റു കാര്യങ്ങള്‍ പറയാനാകൂ. ആകെ പത്ത് പതിനഞ്ച് ദിവസമേ ഈ ബന്ധു ജോലിയിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ തന്നെ വിവാദമായി. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അയാളെ ഒഴിവാക്കി. സര്‍ക്കാരിന്റെ ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്നും മൂന്ന് മാസത്തിനുള്ളില്‍ മാത്രമേ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ സര്‍ക്കാരിന് സമയമുണ്ട്”്- മന്ത്രി എ.കെ ബാലന് പറഞ്ഞു..
ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചു എന്നതാണ് ജലീലിനെതിരായ ആരോപണം. യോഗ്യതയില്‍ മാറ്റം വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നല്‍കിയത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് കണ്ടെത്തിയ ലോകായുക്ത ജലീല്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനും ഫയലില്‍ ഒപ്പിട്ടിരുന്നുവെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതുകൊണ്ടു തന്നെ നിയമനക്കാര്യം അദ്ദേഹവും അറഞ്ഞിരുന്നുവെന്നാണ് സൂചന. സംഭവം വിവാദമായിട്ടും ഇതുസംബന്ധിച്ച് ഒദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ഉണ്ടായില്ലായെന്നതും ശ്രദ്ധേയമാണ്. എം.എ ബേബി അടക്കമുള്ളവര്‍ ഇതിനെതിരേ രംഗത്തുവന്നത് സി.പി.എമ്മില്‍ മുഖ്യമന്ത്രിക്കെതിരായി നടക്കുന്ന വിമിതനീക്കമാണോയെന്നും വരുംദിവസങ്ങളില്‍ വ്യക്തമാകും. മന്ത്രി ജി.സുധാകരന് അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം നടത്തിയ പരസ്യപ്രസ്താവനകളും ഇതിന്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.