മാസപ്പിറവി കണ്ടു; നാളെ റമദാന് വ്രതാരംഭം
കോഴിക്കോട്:കേരളത്തില്നാളെ റമദാന് വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ റമദാന് ഒന്നായിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു.
നാളെ റമദാന് ഒന്നാണെന്ന് കോഴിക്കോട് വലിയഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു. തെക്കന്‍ കേരളത്തിലും റമദാന് വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.