മക്കളെയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ ഭർതൃമതിയെ ജയിലിലടച്ചു
ചെറുവത്തൂർ: ഭർത്താവിനേ യും പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ ജുവൈനൽ ആക്ട് പ്രകാരം കേസെടുത്ത് കോടതി ജയിലിലടച്ചു.
ചെറുവത്തൂർ കണ്ണംകുള ത്തെ ഗോവിന്ദന്റെ ഭാര്യ സു ചിത്രയെയാണ് (36) ഹോസ് ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാ സ് മ ജി സ് ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. മാർച്ച് 13 നാണ് സുചിത്രയെ കാണാതാ യത്. വൈകീട്ട് ചെറുവത്തൂർ ടൗണിലേക്ക് സാധനം വാങ്ങാ നാണെന്ന് പറഞ്ഞ് ഭർതൃവീ ട്ടിൽ നിന്നും ഇറങ്ങിയ സുചി ത്ര പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കൾ നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ ച ന്തേര പോലീസ് കേസെടുത്ത് അന്വേഷണം നട ത്തിയപ്പോൾ ചീമേനി സ്വദേ ശിയായ ടി.പി.ഷിജുവിനോടൊ പ്പം ഒളിച്ചോടിയതാണെന്ന് സൂചന ലഭിച്ചു. തുടർന്ന് പോലീ സ് നടത്തിയ അന്വേഷണത്തി ലാണ് സുചിത്രയേയും ഷിജു വിനേയും വയനാട് ഒണ്ടേ ങ്ങാടിയിലെ വാടക വീട്ടിൽ
കണ്ടെത്തിയത്. അറ സ്റ്റ് രേഖപ്പെടുത്തിയ സുചിത്ര യെ കോടതിയിൽ ഹാജരാക്കി യപ്പോൾ സുചിത ഭർത്താവി നും മക്കൾക്കുമൊപ്പമോ സ്വന്തം മാതാപിതാക്കൾക്കൊപ്പ മോ പോകാൻ തയ്യാറായില്ല. താൻ ഷിജുവിനോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നതാ യി സു ചിത്ര കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളുൾപ്പെടെ മൂന്ന് മക്കളെ ഉപേക്ഷിച്ച് കാമുക നോടൊപ്പം ഒളിച്ചോടിയതിന് കോടതി ജുവൈനൽ ആക്ട് പ്രകാരം സ്വമേധയാ കേസെടുത്ത് കണ്ണൂർ സെൻട്രൽ ജയി ലിലടച്ചത്.