ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; ചെയര്മാന് സ്ഥാനം സ്റ്റേ ചെയ്തതിനെതിരെ നല്കിയ അപ്പീല്‍ കോടതി തള്ളി
കോട്ടയം: കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട നിയമ യുദ്ധത്തില്‍ ജോസ് കെ മാണിക്ക് തിരിച്ചടി. ചെയര്മാന് സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം സ്റ്റേ ചെയ്ത കോടതി ഉത്തരവിനെതിരെ ജോസ് നല്കിയ അപ്പീല്‍ വെള്ളിയാഴ്ച്ച രാവിലെ കോടതി തള്ളി. കട്ടപ്പന സബ് കോടതിയാണ് ജോസ് കെ മാണിയുടെ അപ്പീല്‍ തള്ളിയത്. ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടിയെ ചോദ്യം ചെയ്ത് ജോസഫ് പക്ഷം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചെയര്മാന് സംബന്ധിച്ച തീരുമാനം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് ജോസ് അപ്പീല്‍ നല്‍കിയത്.