വാക്സിന് സ്റ്റോക്ക് രണ്ടു ദിവസത്തേക്ക് മാത്രം; കേന്ദ്രത്തോട് കൂടുതല്‍ ആവശ്യപ്പെടും കെ.കെ ശൈലജ
കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് വാക്സിന് രണ്ടു ദിവസത്തേക്ക് കൂടി നല്‍കാനുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൂടുതല്‍ വാക്സിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും. വാക്സിനേഷന് വര്‍ധിപ്പിക്കാനുള്ള കാമ്പയിന് ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. പനിയുള്ളവരെ നിര്‍ബന്ധമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും കെ.കെ ശൈലജ അറിയിച്ചു.