‘ഞങ്ങളുടെ ഉപ്പയുടെ നിക്കാഹ് കഴിഞ്ഞു; ഉമ്മാക്ക് പകരമാവില്ല എന്നറിയാം’…വൈറലായി ഒരു മകന്റെ കുറിപ്പ്
കോഴിക്കോട്: ഉപ്പയുടെ നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ മകന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാവുകയാണ്. ഉമ്മാക്ക് പകരമാവില്ല എന്നറിയാം, ഉപ്പാക്ക് കൂട്ടാകണേ എന്നാണ് പ്രാര്‍ഥന -എന്ന് കുറിപ്പില്‍ പറയുന്നു. മലപ്പുറം കുന്നുംപുറം സ്വദേശിയായ എ.പി. അമീന് ആണ് കുറിപ്പ് എഴുതിയത്. ഇങ്ങനെ ഒരു എഴുത്ത് ഇടാനുള്ള കാരണത്തെ കുറിച്ചും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്.
രക്ഷിതാക്കള്‍ ഒറ്റക്കാവുമ്പോള്‍ അവര്‍ക്ക് കൂട്ടായി ഒരാള്‍ ഉണ്ടാവുക എന്നത് എല്ലാ അര്‍ഥത്തിലും നല്ലതാണ്. സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക എന്നത് നമ്മള് മക്കളുടെ ഉത്തരവാദിത്തമാണെന്നും അമീന് പറയുന്നു. ബംഗളൂരുവിലാണ് അമീന് ഇപ്പോള്‍ ജോലിചെയ്യുന്നത്. അമീന്റെ മാതാവ് ഒരു വര്‍ഷം മുമ്പാണ് വിടപറഞ്ഞത്.
അമീന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം…
ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പയുടെ നിക്കാഹ് കഴിഞ്ഞു, എല്ലാവരുടെയും പ്രാര്‍ഥനയില്‍ ഉണ്ടാകുമല്ലോ …..
ഉമ്മാക്ക് പകരമാവില്ല എന്നറിയാം,ഉപ്പാക്ക് കൂട്ടാകണേ എന്നാണ് പ്രാര്‍ഥന.
ഇങ്ങനെ ഒരു എഴുത്ത് ഇടാന്‍ കാരണം ഈ അടുത്ത് നാട്ടിലെ ഒരാളോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം സൂചിപ്പിച്ച കാര്യമാണ്
അദ്ദേഹത്തിന്റെ അടുത്ത് ഉപ്പാക്ക് ഒരു കല്യാണ കാര്യം വന്നിരുന്നു, അദ്ദേഹം അവരോട് പറഞ്ഞത് ആള് (ഉപ്പ) എല്ലാം കൊണ്ടും ീസ ആണെന്നും മക്കള്‍ക്ക് താല്പര്യം ഉണ്ടോ എന്ന് അറിയില്ലെന്നുമാണ്.
നമ്മുടെ സ്വാര്‍ഥ താല്പര്യങ്ങള്ക്ക് നമ്മുടെ രക്ഷിതാക്കളെ ബലിയാടാക്കരുത്, അവര്‍ക്ക് കൂട്ടായി ഒരാള്‍ ഉണ്ടാവുക എന്നത് എല്ലാ അര്‍ഥത്തിലും നല്ലതാണ്. സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക എന്നത് നമ്മള് മക്കളുടെ ഉത്തരവാദിത്തമാണ്.