വയസ് വെറും അഞ്ച്, പക്ഷേ രണ്ട് മണിക്കൂറിനിടെ നിർത്താതെ വായിച്ചത് 36 പുസ്തകങ്ങള്‍; കുഞ്ഞു മിടുക്കിക്ക് മുന്നിൽ നമിച്ച് ലോകം
അബുദാബി: ഇപ്പോഴത്തെ കൊച്ചുകുട്ടികള്‍ക്ക് ഇഷ്ടം മൊബൈല്‍ ഫോണിലും ലാപ്ടോപ്പിലും ഗെയിം കളിക്കാനും കാര്‍ട്ടൂണ്‍ വീഡിയോകള്‍ കാണാനുമാണ്. മൊബൈല്‍ ഫോണ്‍ കൈയില്‍ കൊടുത്തില്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ പോലും തയ്യാറാകാതെ വാശി പിടിക്കുന്ന കുട്ടികളും കുറവല്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തയാണ് കിയാര കൗര്‍ എന്ന അഞ്ചു വയസുകാരി. അവള്‍ക്ക് ഇഷ്ടം പുസ്തകങ്ങളെയാണ്. ഈ താല്പര്യം അവള്‍ക്ക് സമ്മാനിച്ച നേട്ടങ്ങളും കുറവല്ല. ലണ്ടന്‍ ലോക റെക്കാര്‍ഡ് ബുക്കിലും ഏഷ്യ ബുക്ക് ഓഫ് റെക്കാര്‍ഡിലും സ്ഥാനം പിടിച്ച കിയാര കൗര്‍ ഇപ്പോള്‍ ലോക റെക്കാർഡ് ബുക്കിലും സ്ഥാനം പിടിച്ചിരിക്കുകയാണ്.രണ്ടു മണിക്കൂറിനിടെ 36 പുസ്തകങ്ങള്‍ വായിച്ച് തീര്‍ത്താണ് കിയാര ഈ നേട്ടം കൈവരിച്ചത്. ചൈല്‍ഡ് പ്രോഡിജി എന്നാണ് ലോക റെക്കാര്‍ഡ് ബുക്കില്‍ കുട്ടിയെ കുറിച്ച് രേഖപ്പെടുത്തിരിക്കുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ വംശയായ കുട്ടി ഇപ്പോള്‍ താമസിക്കുന്നത് അബുദാബിയിലാണ്.കുട്ടിയുടെ പ്രത്യേകത ആദ്യം ശ്രദ്ധിക്കുന്നത് അവളുടെ നഴ്സറി ടീച്ചറാണ്. നല്ല ചിത്രങ്ങളും വലിയ അക്ഷരങ്ങളുമുള്ള പുസ്തകങ്ങള്‍ വായിക്കാനാണ് തനിക്ക് താല്പര്യമെന്ന് കുട്ടി പറയുന്നു. സിന്‍ഡ്രെല്ല, ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡ് തുടങ്ങിയവയാണ് ഇഷ്ടപുസ്തകങ്ങള്‍. ഭാവിയില്‍ ഡോക്ടറാകണമെന്നാണ് കുട്ടിയുടെ ആഗ്രഹം