പഴയ സ്വർണം നൽകാമെന്നു പറഞ്ഞ് 10 ലക്ഷം തട്ടി; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
തച്ചനാട്ടുകര : പഴയ സ്വർണം നൽകാമെന്നു പറഞ്ഞ് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയ ശേഷം ഒളിവിൽ പോയ ആൾ അറസ്റ്റിൽ. കോങ്ങാട്, പൂതംകോട് സ്വദേശി ശ്യാമിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം.
ഇടപാടുകാരൻ എടത്തനാട്ടുകരയിലെ റബർ തോട്ടത്തിലേക്കു വിളിച്ചുവരുത്തി 10 ലക്ഷം രൂപ കൊള്ളയടിക്കുകയായിരുന്നു. കേസിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പുതുശ്ശേരിക്കടുത്തുള്ള ഒളിസങ്കേതത്തിൽനിന്ന് പാലക്കാട് ഡാൻസാഫ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
കുറച്ചു ദിവസം മുൻപ് ഇദ്ദേഹം പാലക്കാട് എത്തിയതായി രഹസ്യവിവരം ലഭിച്ച അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇയാൾ ഹൈഡ്രോവാലി പ്രൊജക്റ്റ് എന്ന പേരിൽ രൂപീകരിച്ച കമ്പനിക്കു പിന്നിൽ കോടികളുടെ ഇടപാടാണു നടന്നുവരുന്നത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.