പാണത്തൂർ പുത്തൂരടുക്കത്ത് വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും 35,000 പണവും കവർന്നു..
കാഞ്ഞങ്ങാട്:: പാണത്തൂർ പുത്തൂരടുക്കത്ത് വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു.. ഇലവുങ്കൽ എൻ..ഇ.തോമസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
25 പവൻ സ്വർണവും 35000 രൂപയും നഷ്ടപ്പെട്ടു. . വീട്ടുകാർ ആലക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് അകത്തു കടന്നതെന്നാണ് സൂചന. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു