കുമ്പള; ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര് ചികിത്സ തേടി. സി.പി.സി.ആർ.ഐക്ക് സമീപം ചൗക്കിയിലെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.
കുമ്പള സ്വദേശികളായ സിനാന്(22), ഇബ്രാഹിം (32), ഫയാസ്(20), സഫ് വാന്‍ (18), മന്‍സൂര്‍(20), മുബഷിര്‍ (21), മഹ്ഷൂം (20), സഹീന്‍ (20), ഉപ്പളയിലെ അബ്ദുല്ല (38), മൊഗ്രാല്‍പുത്തൂരിലെ സുനൈല്‍(17) തുടങ്ങിയവരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി ആട്ടിന്‍സൂപ്പ്, ചിക്കന്‍, ജ്യൂസ് തുടങ്ങിയ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പറയുന്നു.ചൗക്കിയിലെ സ്പൈസി സ്പേസ് എന്ന കടയിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടയായത്.അതേസമയം ഇത് സംബന്ധിച്ചു പരാതിയൊന്നും അധികൃതർക്ക് ലഭിച്ചിട്ടില്ല.