ആലപ്പുഴയില്‍ ഗുണ്ടാ നേതാവ് മര്‍ദ്ദനമേറ്റ് മരിച്ചു
കൈനകരി: ആലപ്പുഴയിൽ ഗുണ്ടാ നേതാവ് മർദ്ദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്ന് വിളിക്കുന്ന കൈനകരി എട്ടാം വാർഡിൽ അഭിലാഷാണ് മരിച്ചത്. കൊലപാതകക്കേസുകള്‍ അടക്കം ഇരുപത്തിയഞ്ചോളം കേസുകളാണ് പുന്നമട അഭിലാഷിനെതിരെയുള്ളത്. അഭിലാഷിനോട് ശത്രുതയുള്ളവർ ചേർന്ന് ജനറൽ ആശുപത്രിക്ക് സമീപം വച്ച് മർദ്ദിച്ചു എന്നാണ് ഭാര്യയുടെ പരാതി. ഗുരുതര പരുക്കേറ്റ അഭിലാഷിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധ രാത്രിയോടെയാണ് മരിക്കുകയായിരുന്നു. ഒരു കൊലപാതകക്കേസിലെ വിചാരണ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു അഭിലാഷ്.ആലപ്പുഴയില്‍ ഗുണ്ടാ നേതാവ് മര്‍ദ്ദനമേറ്റ് മരിച്ചു