കുമ്പള -മഞ്ചേശ്വരം സംയുക്ത ഖാസിയായി കാന്തപുരം ചുമതലയേറ്റു
പുത്തിഗെ : കുമ്പള-മഞ്ചശ്വരം സംയുക്ത ഖാസിയായി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് ചുമതലയേറ്റു. എം.അലിക്കുഞ്ഞി മുസ്ലിയാരുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് നിയമനം.
സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി.അബ്ദുള്ള മുസ്ലിയാര് തലപ്പാവ് അണിയിച്ച് ഉദ്ഘാടനംചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ്.അബ്ദുള്ളകുഞ്ഞി ഫൈസി അധ്യക്ഷനായിരുന്നു.
പി.എസ്.ആറ്റക്കോയ തങ്ങള്‍, കെ.പി.ഹുസൈന് സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി, മുഹമ്മദലി സഖാഫി, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, മൊയ്തു സഅദി, അബ്ദുള്‍ ഖാദര്‍ സഅദി, മൂസ സഖാഫി, അബ്ദുള്‍ കരീം സഅദി എന്നിവര്‍ സംസാരിച്ചു.ബക്കര്‍ മുസ്ലിയാര് ചുമതലയേറ്റു. എം.അലിക്കുഞ്ഞി മുസ്ലിയാരുടെ മരണത്തോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് നിയമനം.
സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി.അബ്ദുള്ള മുസ്ലിയാര് തലപ്പാവ് അണിയിച്ച് ഉദ്ഘാടനംചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ്.അബ്ദുള്ളകുഞ്ഞി ഫൈസി അധ്യക്ഷനായിരുന്നു.
പി.എസ്.ആറ്റക്കോയ തങ്ങള്‍, കെ.പി.ഹുസൈന് സഅദി, അബ്ദുല്‍ ഖാദര്‍ സഖാഫി, മുഹമ്മദലി സഖാഫി, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, മൊയ്തു സഅദി, അബ്ദുള്‍ ഖാദര്‍ സഅദി, മൂസ സഖാഫി, അബ്ദുള്‍ കരീം സഅദി എന്നിവര്‍ സംസാരിച്ചു.