കാസര്‍കോട്ടെ കോവിഡ് ബാധിതര്‍ കണ്ണൂരിലേക്ക് ‘ഒളിച്ചുകടന്ന്’ ചികിത്സതേടുന്നതായി വിവരംജാഗ്രതയുമായി ആരോഗ്യ വകുപ്പ്.
കാസർകോട് :ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കാസർകോട്ടെ രോഗ ബാധിതർ അനുമതിയില്ലാതെ കണ്ണൂരിലെ ചില സ്വകാര്യ ആശുപത്രികളിൽ രഹസ്യമായി ചികിത്സ തെടുന്നന്നതായി ജില്ലാ അധികൃതർക്ക് വിവരം കിട്ടി. ചില രോഗികളുടെ ഇത്തരം നീക്കങ്ങൾ കണ്ണൂർ ജില്ലാ അധികൃതരെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. മംഗ്ലൂരുവിലെ ചികിത്സാ സാധ്യത പരാജയപ്പെട്ടതോടെയാണ്
ചിലർ ചികിത്സക്ക് വേണ്ടി അവിഹിത മാർഗങ്ങൾ തുടരുന്നത്. കാസർകോട്ടെ ചില സ്വകാര്യ ആശുപത്രി അധികൃതരാണ് ഈ നിയമ വിരുദ്ധ നടപടികൾക്ക് ഒത്താശ ചെയ്യുന്നത്. കോവിഡ് ചികിത്സാ നിയമങ്ങൾ ലംഘിച്ചുള്ള ഈ നീക്കത്തിനെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.ജില്ലയിൽ തീരാറാഞ്ഞെടുപ്പിന് ശേഷം കോവിഡ് രോഗനിരക്ക് വർധിച്ചതയാണ് പുറത്തു വന്ന കണക്കുകൾ. ഇന്നലെ മാത്രം 286
പേർക്ക് പോസിറ്റിവായി. വരും ദിവസങ്ങളിൽ രോഗ വ്യാപന നിരക്ക് വർധിക്കുമെന്നുതന്നെയാണ് അധികൃതരുടെ വിലയിരുത്തൽ. അതിനിട യിലാണ് പ്രാദേശിക ആരോഗ്യ വകുപ്പ് അധികാരികളെ കബളിപ്പിച്ച് അയൽ ജില്ലയിലേക്ക് രോഗികൾ
കടക്കുന്നത്. ഇത് കണ്ണൂർ ജില്ലാ അധികൃതർക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.