ജില്ലയിലെ പോലീസിൽ സംഘികളുടെ നുഴഞ്ഞു കയറ്റമെന്ന്,പാർട്ടി പ്രവര്‍ത്തകനെ പ്രതിയാക്കാനുള്ള നീക്കം പൊളിച്ച് സിപിഎം
കാഞ്ഞങ്ങാട് :എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ബിജെപിക്കാര്‍ സിപിഐ എം അനുഭാവിയായ കുടുംബത്തെ വീട് കയറി അക്രമിച്ച കേസില്‍ സിപിഐ എം പ്രവര്‍ത്തകനെയും പ്രതിയാക്കാനുള്ള നീക്കം സിപിഐ എം നേതാക്കള്‍ ഇടപെട്ട് പൊളിച്ചു. അമ്പലത്തറ പറക്കളായി വലിയകടവ് താമസിക്കുന്ന രാമകൃഷ്ണന്, ഭാര്യ ഓമന, മകന് മിഥുന് രാജ്, മിഥുല എന്നിവരെ അക്രമിച്ച കേസില്‍ പ്രതികളായ ആര്‍എസ്എസ് -ബിജെപി സംഘത്തിന്റെ ഒപ്പം പ്രതി പട്ടികയില്‍ സിപിഐ എം പ്രവര്‍ത്തകനായ രമ്യേഷിന്റെ പേരും കൂട്ടി ചേര്‍ക്കുകയായിരുന്നു.
സിപിഐ എം പ്രവര്‍ത്തകനായ രമ്യേഷിന്റെ പേര് ബിജെപിക്കാര്‍ തന്നെയാണ് പൊലീസിന് പറഞ്ഞ് കൊടുത്തത്. എന്നാല്‍ പ്രതികളെക്കുറിച്ച് അന്വേഷിക്കും മുമ്പ് തന്നെ സിപിഐ എം പ്രവര്‍ത്തകന്റെ പേരും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പൊലീ്സ് ചോർത്തി കൊടുക്കുകയായിരുന്നു. അങ്ങനെയാണ് പല പത്രങ്ങളിലും രമ്യേഷിന്റെ പേരും പ്രതികളുടെ ഒപ്പം പ്രസിദ്ധീകരിക്കാനിടയായത്. പൊലീസിന്റെ ബോധപൂര്‍വമായ നീക്കം സിപിഐ എം നേതാക്കള്‍ തിരിച്ചറിഞ്ഞതോടെ പൊലീസുമായി ബന്ധപ്പെട്ട് രമ്യേഷിനെ പ്രതിപട്ടികയില്‍ നിന്നും നീക്കി.
അതിനിടെ കാസർകോട് ജില്ലയിലെ ചില പോലീസ് സ്റ്റേഷനുകളിൽ സംഘപരിവാർ സ്വാധീനം വർധിക്കുന്നതായി സിപിഎം ആരോപിച്ചു.