കോതമംഗലത്ത് ഡിവൈഎഫ്ഐ നേതാവിനുനേരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്
കോതമംഗലം : ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസിനുനേരെ ആസിഡ് ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകവേ വീടിനുസമീപത്തുവച്ച് വാഹനം കൈകാണിച്ചുനിര്‍ത്തിയ അക്രമി ജിയോയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജിയോയെ ആദ്യം കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.