സംസ്ഥാനത്ത് 74.06 ശതമാനം പോളിങ്; മുന്നില്‍ കുന്ദമംഗലം, പിന്നില്‍ തിരുവനന്തപുരം
കൊച്ചി : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവന്നു. 74.06 ശതമാനം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 81.52 ശതമാനം. 61.85 ശതമാനം രേഖപ്പെടുത്തിയ തിരുവനന്തപുരമാണ് പോളിങ്ങില്‍ ഏറ്റവും പിന്നില്‍.
എട്ട് മണ്ഡലങ്ങളില്‍ 80ന് മുകളില്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. 19 മണ്ഡലങ്ങളില്‍ പോളിങ് 70 ശതമാനത്തില്‍ കുറവാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.