സംസ്ഥാനത്ത് കോവിഡ് വർധിച്ചാൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും,ജില്ലാ കലക്ടർമാർക്ക് അധികാരം നൽകി സർക്കാർ
കാസർകോട്: കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കേരളത്തിൽ പ്രാദേശികമായി രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ സാധ്യത. ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ ജില്ലാ കളക്ടർമാർക്ക് ലഭിച്ചുതുടങ്ങി. പ്രാദേശികമായുള്ള കോവിഡ് വർദ്ധന അടിസ്ഥാനമാക്കിയാകും നിയന്ത്രണം ഏർപ്പെടുത്തുക. അതേസമയം കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കോഴിക്കോട് ബീച്ചില്‍ വൈകീട്ട് ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച് അടച്ചിടും. അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കോഴിക്കോട് ബീച്ചില്‍ വൈകീട്ട്് ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച് അടച്ചിടും. അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞ ദിവസം ജില്ലയില്‍ 715 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കിയത്. കാസർകോടും സ്ഥിതിഗതികൾ വീക്ഷിച്ചു വരുകയെണെന്ന് ജില്ലാ ഭരണാധികാരി ബി എൻ സിയോട് വ്യക്തമാക്കി