കോവിഡ്- 19പോരാളികൾക്ക് കോവാക്സിൻ രണ്ടാം ഡോസ് തിങ്കളാഴ്ച നൽകും
കാസർകോട് :ജില്ലയിൽ കോവാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ ബാക്കിയുള്ള 756 മുന്നണിപ്പോരാളികൾക്ക് വാക്സിൻ നൽകുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കാസറഗോഡ് കാസറഗോഡ് ജനറൽ ആശുപത്രി എന്നിവടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .രാംദാസ് എ .വി രാംദാസ് അറിയിച്ചു .ഏപ്രിൽ 12 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് വാക്സിനേഷൻ നൽകുന്നത്. കോവാക്സിൻ രണ്ടാം ഡോസ് എടുക്കാൻ ബാക്കിയുള്ള മുഴുവൻ കോവിഡ് -19 മുന്നണിപോരാളികളും ഈ കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർത്ഥിച്ചു