സ്വന്തം നേതാക്കളുടെ വാക്കിന് കൊടുക്കുന്നതിനെക്കാള്‍ പ്രാധാന്യം ബി.ജെ.പിക്കാര്‍ തന്റെ ചാറ്റിന് കൊടുക്കുന്നതില്‍ സന്തോഷം; പരിഹസിച്ച് പ്രശാന്ത് കിഷോര്‍
കൊല്‍ക്കത്ത: തനിക്കെതിരെ ബി.ജെ.പി നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍.
മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റേതെന്ന് അവകാശപ്പെട്ട് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിരുന്നു.
ബംഗാള്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ചിടത്തോളം ‘പ്രധാനമന്ത്രി മോദിയും, മമതയും ഒരുപോലെ ജനപ്രിയരാണ്’ എന്ന് പ്രശാന്ത് കിഷോര്‍ പറയുന്നതായാണ് ഓഡിയോയിലുള്ളത്.
എന്നാല്‍ തന്റെ ചാറ്റിലെ ഒരു ഭാഗം മാത്രം എടുത്താണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ മുഴുവന്‍ ചാറ്റ് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം നേതാക്കളുടെ വാക്കിന് കൊടുക്കുന്നതിനെക്കാള്‍ പ്രാധാന്യം ബി.ജെ.പിക്കാര്‍ തന്റെ ചാറ്റിന് കൊടുക്കുന്നതില്‍ സന്തോഷമെന്നും പ്രശാന്ത് പരിഹസിച്ചു.
ബി.ജെ.പിക്ക് ഒരുകാരണവശാലും ബംഗാളില്‍ 100 സീറ്റ് കടക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.