പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം ; വെടിവെയ്പ്പില്‍ അഞ്ച് മരണം
കൊല്‍ക്കത്ത : നാലാംഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം. കൂച്ച് ബീഹാറില്‍ ഉണ്ടായ വെടിവയ്പില്‍ ഒരു പോളിംങ് ഏജന്റ ഉള്‍പ്പെടെ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. സിതാള്‍ കുച്ചിയിലെ 126 ആം നമ്പര്‍ ബൂത്തിലാണ് വെടിവെയ്പ് നടന്നത്.
പ്രതിഷേധക്കാര്‍ക്ക് നേരെ സിഐഎസ്എഫ് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന് റിപ്പോര്‍ട്ട് തേടി. നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായി. ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മറ്റൊരു മണ്ഡലമായ ഗോവിന്ദ് നഗര്‍ ഏരിയയില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി പൊലീസ് നിര്‍വീര്യമാക്കി. തിരഞ്ഞെടുപ്പിനെ ഹൂഗ്ലിയിലും വിവിധ ഭാഗങ്ങളില്‍ ആക്രമം നടന്നു. ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനം തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റ നാലാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 44 മണഡലങ്ങളിലായി മന്ത്രിമാരും മുന്മന്ത്രിമാരും സിനിമാ താരങ്ങളുമടക്കം പ്രമുഖര്‍ മത്സരിക്കുനേനു. വോട്ടെടപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂര്‍ ദ്വാറിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് 789 കമ്പനി കേന്ദ്രസേനയെ ബംഗാളില്‍ വിന്യസിച്ചിരുന്നു.