മഹ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചു 4 യാത്രാ കപ്പലുകളാണ് ബേപ്പൂര്‍ തുറമുഖത്തുള്ളത്. ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കവും നിര്‍ത്തിവെച്ചിരിക്കുകയാണ്.
മഹ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. 4 യാത്രാ കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്തുണ്ട്. 3 കപ്പല്‍ യാത്ര ദുഷ്ക്കരമായതിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ടു. ലക്ഷദ്വീപില്‍ നിന്ന് സുരക്ഷിത സ്ഥാനം തേടി പുറപ്പെട്ടവയാണിവ.
ദ്വീപിലേക്ക് ചരക്കുകള്‍ കയറ്റിയ 19 ഉരുവും ബേപ്പൂരില്‍ പിടിച്ചിട്ടിരിക്കുന്നു. കാലാവസ്ഥ അനുകൂലമാകുന്നതുവരെ ബേപ്പൂരില്‍ തുടരാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്ന് ക്യാപ്റ്റന്‍ ഹരി കൈരളി ന്യൂസിനോട് പറഞ്ഞു.
ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളും ബേപ്പൂര്‍ പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. കോഴിക്കോട് തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഇടവിട്ടുള്ള ശക്തമായ മഴയും തുടരുന്നു. അടിയന്തര സാഹചര്യം നേരിടാനുള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.