തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ്ണ കവര്‍ച്ച; വ്യാപാരിയെ ആക്രമിച്ച് വെട്ടിയിട്ട് 100 പവന് കവര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് 100 പവന് തട്ടിയെടുത്തു. കേസിലെ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മംഗലാപുരം പോലീസിന്റെ അന്വേഷണം ശക്തമായി നടക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. തിരുവനന്തരുരം പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപത്ത് വെച്ചാണ് അക്രമണം ഉണ്ടായത്. ആഭരണങ്ങള്‍ നിര്‍മ്മിച്ച് ജ്വല്ലറികള്‍ക്ക് കൈമാറുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണമാണ് അക്രമി സംഘം തട്ടിയെടുത്തത്.
സമ്പത്ത് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം കവര്‍ച്ചാ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയും മുളകുപൊടി എറിഞ്ഞ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയുമായിരുന്നു. സമ്പത്തിനൊപ്പം ഉണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ല. മുന്നിലും പിന്നിലുമായി കാറില്‍ എത്തിയ സംഘമായിരുന്നു ആക്രമിച്ചത്.
മുന്നില്‍ പോയിരുന്ന കാര്‍ നിര്‍ത്തിയ ശേഷമാണ് സമ്പത്തിന്റെ കാര്‍ തടഞ്ഞത്. വെട്ടുകത്തി ഉപയോഗിച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്ത് മുളകുപൊടി എറിയുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രം സ്വര്‍ണ്ണം തട്ടിയെടുക്കുകയായിരുന്നു. ഡ്രൈവര്‍ അരുണിനെ കാറില്‍ നിന്നിറക്കി അക്രമികള്‍ വന്ന കാറില്‍ കയറ്റി മര്‍ദ്ദിച്ച് വാവറ അമ്പലത്തിന് സമീപം ഉപേക്ഷിച്ചു.