നുണപരത്തി സ്ത്രീത്വത്തെ അവഹേളിച്ചു,
ക്രൈം നന്ദകുമാറിനും അജിത്തിനുമെതിരെ പരാതിയുമായി ശോഭാ സുരേന്ദ്രന്
കൊച്ചി: യുട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്കി അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്.
നന്ദകുമാറിന് പുറമെ കോട്ടയം സ്വദേശിയായ അജിത് കുമാറിനെതിരെയും ദേശീയ വനിതാ കമ്മീഷന് ശോഭാ സുരേന്ദ്രന് പരാതി നല്‍കിയിട്ടുണ്ട്. നിക്ഷിപ്ത താല്പര്യങ്ങള്ക്കൊപ്പം ചേര്‍ന്ന് നന്ദകുമാറും അജിത്തും ഗൂഢാലോചന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
ഇതിന് വ്യക്തമായ വിവരമുണ്ടെന്നും ശോഭയുടെ പരാതിയില്‍ പറയുന്നു. വ്യാജരേഖകള്‍ ചമച്ച് വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നുണ്ട്.