കാമുകനൊപ്പം പോകാൻ നൊന്തുപെറ്റ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ യുവതിക്ക് ജാമ്യമില്ല
തലശ്ശേരി: കാമുകനുമൊത്തുള്ള ജീവിതത്തിന് തടസ്സമാവാതിരിക്കാന്‍ ഒന്നര വയസ്സുള്ള മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി വീണ്ടും നിരസിച്ചു.
പൊക്കിള്‍കൊടി ബന്ധം മറന്ന പൈശാചികതയെ ജയില്‍ മോചിതയാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാവുമെന്ന പ്രോസിക്യൂഷന് വാദം സ്വീകരിച്ചാണ് കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ (22) യുടെ ജാമ്യഹരജി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് എം. തുഷാര്‍ തള്ളിയത്.
പ്രത്യേക സാഹചര്യത്തില്‍ പ്രതി ശരണ്യ കസ്റ്റഡിയില്‍തന്നെ വിചാരണ നേരിടണമെന്നും ജാമ്യത്തില്‍ വിട്ടയച്ചാല്‍ കേസ് നടപടികളെ ബാധിക്കുമെന്നുമായിരുന്നു അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ. രാമചന്ദ്രന് കോടതിയെ ബോധിപ്പിച്ചത്.
2020 ഫെബ്രുവരി 17 നായിരുന്നു സംഭവം. തയ്യില്‍ കടപ്പുറത്ത് കരിങ്കല്ലുകള്‍ക്കിടയിലാണ് ശരണ്യയുടെ മകന് വിയാെന്റ മൃതദേഹം കാണപ്പെട്ടത്.
ഭര്‍ത്താവ് പ്രണവിനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ച രണ്ടുമണിയോടെ ശരണ്യ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി ക്ഷതമേറ്റു. മരണം ഉറപ്പാക്കാന്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി കാമുകന് വലിയന്നൂര്‍ സ്വദേശി പുന്നക്കല്‍ നിധിനുമായി ജീവിക്കാന്‍ തീരുമാനിച്ചുവെന്നും ഇതിന് തടസ്സമാവാതിരിക്കാനാണ് മാതൃത്വം മറന്ന് അറുകൊല ചെയ്തതെന്നുമായിരുന്നു കുറ്റപത്രം.
പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ നിധിന് നേരേത്ത ജാമ്യത്തിലിറങ്ങിയിരുന്നു. 2020 മേയ് 18നാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് കുറ്റപത്രം സമര്‍പ്പിച്ചത്. കുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊല്ലാനും ഉത്തരവാദിത്തം ഭര്‍ത്താവിെന്റ മേല്‍ ചുമത്താനുമായിരുന്നു ശരണ്യ തീരുമാനിച്ചത്.
അകന്നുകഴിയുന്ന ഭര്‍ത്താവ് പ്രവീണിനെ അനുനയത്തില്‍ അന്നേദിവസം ശരണ്യ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. അറസ്റ്റിലായ ദിവസം മുതല്‍ കഴിഞ്ഞ 14 മാസമായി ശരണ്യ കണ്ണൂര്‍ വനിത ജയിലിലാണ്.