ആര് എസ് എസ് തലവൻ മോഹന്‍ ഭാഗവതിന് കൊവിഡ്
നാഗ്പൂര്‍: ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ നാഗ്പൂരിലെ കിംഗ്സ് വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര് എസ് എസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.എഴുപതുകാരനായ മോഹന്‍ ഭാഗവതിന് രോഗലക്ഷണങ്ങളുണ്ടെന്നും, പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ട്വിറ്ററില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞമാസം ഏഴിന് മോഹന്‍ ഭാഗവത് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.