കുണിയയിൽ കാറിടിച്ച് സ്കുട്ടർ യാത്രികന് ദാരുണാന്ത്യം മരിച്ചത് കാഞ്ഞങ്ങാട് ജയിൽ അസി. സൂപ്രണ്ട് ശ്രീനിവാസൻ
പെരിയ: കുണിയയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ജയിൽ അസി. സൂപ്രണ്ട് തൽക്ഷണം മരിച്ചു. കുണിയ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വെള്ളിയാഴ്ച രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്.
കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ അസി. സൂപ്രണ്ട് ശ്രീനിവാസൻ (52) ആണ് മരിച്ചത്. ഉദുമ ബാര സ്വദേശിയായ ശ്രീനിവാസൻ രാത്രി ഡ്യൂടി കഴിഞ്ഞ് പൊയിനാച്ചിയിലെ വീട്ടിലേക്ക് പോകുമ്പോൾ കാസർകോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.