മുൻ ബിഗ്ബോസ് താരം ചൈത്ര കോട്ടൂർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബംഗളൂരു: മുൻ ബിഗ്ബോസ് താരം ചൈത്ര കോട്ടൂർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കന്നഡ ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു ചൈത്ര. കോളാറിലെ വീട്ടിൽ വച്ച് ഫിനൈൽ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ചൈത്രയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നടിയുടെ ആരോഗ്യനില നിലവിൽ ആശ്വാസകരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.ഇക്കഴിഞ്ഞ മാർച്ച് 28നാണ് വ്യവസായിയായ നാഗാർജുനയുമായി ചൈത്രയുടെ വിവാഹം കഴിഞ്ഞത്. നാഗാർജുനയുടെ വീട്ടുകാർക്ക് വിവാഹത്തിൽ താൽപര്യമില്ലായിരുന്നുവെന്നും, തുടർന്നുണ്ടായ പ്രശ്നങ്ങളാകാം ആതമഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം.