സ്റ്റെപ് അപ് വിത്ത് റാസ്പുടിൻ, ഫാസിസത്തിനെതിരെ’, പുതിയ ക്യാംപെയ്നുമായി കുസാറ്റ് എസ്എഫ്ഐ
.
കൊച്ചി: ഡാൻസ് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എസ്എഫ്ഐ യൂണിറ്റ്. ‘STEP UP WITH RASPUTIN, AGAINST RACISM’ എന്ന ഹാഷ് ടാഗിൽ നൃത്ത മത്സരം നടത്താനാണ് തീരുമാനം. നവീനും, ജാനകിയും നൃത്തം ചെയ്ത റാസ്പുടിൻ ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വീഡിയോ ബുധനാഴ്ചക്ക് മുൻപായി വാട്സാപ്പ് വഴിയോ, ഇൻസ്റ്റാഗ്രാമിലൂടെയോ എസ്എഫ്ഐ കുസാറ്റ് എന്ന ഐഡിയിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന മികച്ച ഡാൻസ് വീഡിയോക്ക് 1500 രൂപയാണ് സമ്മാനം.
മതത്തിന്റെ പേരിൽ ഒരു വിഭാഗം വിവാദമുണ്ടാക്കിയ സാഹചര്യത്തിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും, നവീനും ഡാൻസ് വീഡിയോ മത്സരം നടത്തി കുസാറ്റിലെ വിദ്യാർത്ഥികളും പിന്തുണ അറിയിക്കുന്നത്.