18 കഴിഞ്ഞവര്‍ക്ക് ഏത് മതവും സ്വീകരിക്കാന്‍ അവകാശമുണ്ട് ; ഇനിയും ഈ ഹര്‍ജിയുമായി വന്നേക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഏതു മതവും സ്വീകരിക്കാന്‍ 18 വയസ്സിന് മുകളിലുള്ള വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഏതു വ്യക്തിക്കും സ്വന്തമായി മതം തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും സുപ്രീംകോടതി. ഹര്‍ജിയുമായി എത്തിയ ബിജെപി നേതാവിനെ രൂക്ഷമായി വിമര്‍ശിക്കാനും കോടതി മറന്നില്ല. ഏതു വ്യക്തിക്കും ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്.
ഇക്കാര്യത്തില്‍ ഹര്‍ജിയുമായി വന്നാല്‍ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ആര്‍എഫ് നരിമാന് ആയിരുന്ന ഹര്‍ജി പരിഗണിച്ചത്. നിര്‍ബ്ബന്ധിത മതംമാറ്റം നിരോധിക്കണമെന്ന ഹര്‍ജി തള്ളുകയും ചെയ്തു. ഇത് പൊതുതാല്‍പ്പര്യ ഹര്‍ജി അല്ലെന്നും പബ്ലിസിറ്റി നോട്ടമിട്ടുള്ള ഹര്‍ജിയാണെന്നും പറഞ്ഞു. ദ്രോഹിക്കുന്ന തരത്തിലുള്ള ഇതുമായി ഇനിയും വന്നാല്‍ വലിയ പിഴ ചുമത്തേണ്ടി വരുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. ഇതോടെ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ഹര്‍ജി പിന്‍വലിക്കുകയാണ് എന്നറിയിച്ചു.
ഭരണഘടനയുടെ 25ാം വകുപ്പ് ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് നരിമാന്റെ നിരീക്ഷണം. നിര്‍ബന്ധിത മതപരിവര്‍ത്തനം, കണ്കെട്ട് വിദ്യ എന്നിവ നിരോധിക്കണം എന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജി സുപ്രീം കോടതി തള്ളി. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹരജിയാണ് സുപ്രീകോടതി തള്ളിയത്. ഇത്തരം ഹരജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും കോടതി പറഞ്ഞു.