യു.എസില്‍ ടെക്കികളായ ഇന്ത്യന്‍ ദമ്പതികള്‍ വീടിനുള്ളില്‍ കുത്തേറ്റ് മരിച്ചനിലയില്‍;
മുംബൈ: അമേരിക്കയിലെ ന്യു ജഴ്സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ടെക്കികളായ ബാലാജി ഭരത് രുദ്രവാര്‍ (32) ഭാര്യ ആരതി ബാലാജി രു്വദാവാര് (30) എന്നിവരെയാണ് നോര്‍ത്ത് എര്ലിങ്ടണിലെ റിവര്‍വ്യൂ ഗാര്‍ഡന്‍സ് കോംപ്ലക്സിലെ 21 ഗാര്ഡന് ടെറസ് അപ്പാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലു വയസ്സുള്ള മകള്‍ ഒറ്റയ്ക്ക് ബാല്‍ക്കണിയില്‍ നിന്ന് കരയുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
ആരതി ഏഴു മാസം ഗര്‍ഭിണിയാണെന്ന് ബാലാജിയുടെ പിതാവ് പറഞ്ഞു. മാതാപിതാക്കള്‍ അമേരിക്കയിലേക്ക് എത്താനിരിക്കേയാണ് ഈ ദാരുണ സംഭവം.
കുത്തേറ്റ് മരിച്ച നിലയിലാണ് രണ്ടു പേരും. ഭാര്യയുടെ വയറില്‍ കുത്തേല്‍ക്കുകയും കീറിമുറിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും കുത്തേറ്റുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ കാരണ കാരണം അറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറയുന്നു.
കുട്ടിയുടെ സംരക്ഷണം ബാലാജിയുടെ സുഹൃത്തായ ഒരു ഇന്ത്യക്കാരന് ഏറ്റെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ഒരാഴ്ചയ്ക്കും ഇന്ത്യയിലേക്ക് അയച്ചേക്കും.