കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്ത് കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടയില്‍ പതിനാലുകാരനെ കാണാതായി
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബല്ല കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ പതിനാലുകരനെ കാണാതായി. മീനാപ്പി സ് ബല്ലാകടപ്പുറം. വടകര മുക്കിലെ സക്കറിയയുടെ മകൻ അജ്മലിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം ബല്ലാ കടപ്പുറത്താണ് സംഭവം. അജ്മൽ ഉൾപ്പെടെ ആറ് പേരാണ് കടലിൽ കുളിക്കാനിറങ്ങിയത്. അജാനൂർ കടപ്പുറം ക്രസൻ്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അജ്മൽ ‘ വിവരമറിഞ്ഞ് മത്സ്യ തൊഴിലാളികളായ മനോജ് (കൊട്ടൻ ) നന്ദു, മഹേഷ്, ലക്ഷ്മണൻ , സജിത്ത് എന്നിവർ കടലിൽ നിന്തിയും മറ്റു മത്സ്യ തൊഴിലാളികൾ വലയെറിഞ്ഞുംനാട്ടുകാരും അഗ്നിശമനസേന അസ്ക ലൈറ്റ് തെളിച്ച് സഹായം നൽകിയും തിരച്ചിൽ നടത്തുകയാണ്. മത്സ്യ വകുപ്പിന്റെ കീഴിൽ ഗോവയിൽ നിന്നു കടലിൽ രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ച പത്തുപേരും കടലിൽ സഹായത്തിനുണ്ട് വിവരമറിഞ്ഞു നൂറുകണക്കിനാളുകളാണ്
കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്