കണ്ണൂർ നീര്‍ച്ചാലില്‍ മത്സ്യലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നീര്‍ച്ചാലില്‍ മത്സ്യലോറിയും ബൈക്കും കൂട്ടിയിടിച്ച് കുഞ്ഞിപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. കക്കാട് കുഞ്ഞിപ്പള്ളി സിദ്രയിലെ സയാന് മുഹമ്മദ് അഷ്റഫ്(21) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കടവത്ത് പീടികയില്‍ സീനത്തിന്റെയും വെള്ളുവക്കണ്ടി പുതിയപുരയില്‍ അശ്റഫിന്റെയും മകനാണ്. സഹോദരങ്ങള്‍: സാഫിര്‍ മുഹമ്മദ് അഷ്റഫ്, ഇഫ്തിസാം അഷ്റഫ്. സയാന്റെ മാതാപിതാക്കളും കുടുംബവും ബഹ്റയ്നിലാണ്