മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതിയുമായി സതീശൻ പാച്ചേനി
കണ്ണൂര്‍:മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയാണ് മുഖ്യതെരെഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്. തെരെഞ്ഞെടുപ്പ് ദിനത്തിലെ അയ്യപ്പ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് പരാതി.
തരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ‘അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ് ‘ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. വിശ്വാസികള്‍ ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സി ഡി യും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.