കാസര്‍കോട് : മഞ്ചേശ്വരം മുസോടി സ്വദേശി ഖത്തറില്‍ ഷോക്കേറ്റു മരിച്ചു. മുസോടി എല്‍പി സ്കൂളിന് സമീപം പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന് എം അബ്ദുല്‍ മുനീറാണ് (31) മരണപ്പെട്ടത്. ഖത്തറിലെ ബാങ്ക് ജീവനക്കാരനാണ് സ്പോണ്‍സറുടെ വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ബുധനാഴ്ച്ച രാത്രി അബ്ദുല്‍ മുനീറിന് ഷോക്കേറ്റത്. മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
അതേസമയം യുവാവിന്റെ ദാരുണ മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും കടുത്ത ദുഃഖത്തിലാഴ്ത്തി.നാട്ടിലെ സന്നദ്ധ സേവനങ്ങളിൽ മുനീർ ഒരു അദൃശ്യ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നുവെന്നും തന്റെ സഹായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇരുചെവിയറിയാതെ ജനങ്ങളിലെത്തിക്കുന്നതിനു പ്രവർത്തിച്ചുവെന്നും അടുത്ത കൂട്ടുകാർ പങ്കുവെച്ചു.
മാതാവ് അലീമ. ഭാര്യ: ഫര്‍സാന. മകള്‍: ലുലൂഹ. സഹോദരങ്ങള്‍: ഹനീഫ്, അബ്ദുള്‍ ഖാദര്‍ (കായ്ച്ച), ഉമ്മര്‍, ബഷീര്‍, ഉസ്മാന്, അലി. മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം മുസോടി ജുമാ മസ്ജിദില്‍ ഖബറടക്കും.