മഞ്ചേശ്വരത്ത് മുസ്ലിം ഏകീകരണവും ഹൈന്ദവ- ക്രൈസ്തവ ഏകീകരണവും നടന്നു. ആദ്യം പാലം വലിച്ചത് കോൺഗ്രസോ? ക്രിസ്ത്യൻ വോട്ടുകൾ മറിഞ്ഞത് ആർക്ക്? വിജയിച്ചാലും ഭൂരിപക്ഷം ചോദ്യചിഹ്നമായി മാറും.
കാസർകോട്: നിയമസഭ ഇലക്ഷനിൽ കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മഞ്ചേശ്വരം മണ്ഡലത്തിൽ തോൽവി ഭയന്ന് യുഡിഎഫ്. മുല്ലപ്പള്ളിക്ക് പിന്നാലെ എം സി കമറുദ്ദീന്നും ആശങ്ക പങ്കുവയ്ക്കുകയാണ്. മുസ്ലിംലീഗ് നേതാക്കൾക്കും മഞ്ചേശ്വരത്തിന്റെ കാര്യത്തിൽ വ്യക്തത കുറവുണ്ട്. എ കെ എം അഷ്റഫിനെ തോൽപ്പിക്കാൻ ചില കേന്ദ്രങ്ങൾ പാലം വലിക്കുന്നതായി ബന്ധപ്പെട്ട് നേരത്തെ ബിഎൻസി വാർത്ത പുറത്തുവിട്ടിരുന്നു. കോൺഗ്രസിലെ പ്രാദേശിക നേതൃത്വം തെരഞ്ഞെടുപ്പിൽ കാര്യമായ പങ്കു വച്ചില്ല എന്നുള്ളത് ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. കർണാടക കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ വന്ന ദിവസം മാത്രമാണ് ഡിസിസിയിലെ മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ എത്തി നോക്കിയത്. മുസ്ലിം ലീഗിലെ ചില മുതിർന്ന നേതാക്കൾ വോട്ട് മറിച്ച് കുത്താൻ ആവശ്യപ്പെട്ടതായുള്ള സംഭാഷണം ചില പ്രവർത്തകരുടെ കയ്യിലുളളതായി പറയപ്പെടുന്നു, വരുംദിവസങ്ങളിൽ ഇതൊക്കെ ഏറെ ചർച്ച ചെയ്യപ്പെടും, അതേസമയം എസ് ഡി പി യുടെ അവസാന നിമിഷം പിന്തുണ യുഡിഎഫിന് ബാധ്യതയായി മാറി. ഇതോടെ അവശേഷിച്ചിരുന്ന യു ഡി എഫ് ഹൈന്ദവ വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി. മാത്രമല്ല കുമ്പള ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലെ എസ്ഡിപിഐ വോട്ടുകളിൽ ചിലത് എൽഡിഎഫിലേക്കും എത്തി, ബിജെപി കുത്തക ബൂത്തുകളിൽ ഉച്ചക്ക് മുമ്പ് വലിയ രീതിയിൽ പോളിംഗ് രേഖപ്പെടുത്തിയതോടെ ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്. അതേസമയം മത
ധ്രുവീകരണതിലൂടെ തെരഞ്ഞെടുപ്പ് നേരിട്ട യു ഡി എഫ് -എൻ ഡി എ മുന്നണികളുടെ നിലപാട് ജനാധിപത്യത്തിന് കളങ്കം ചേർക്കുന്നതായി മാറി. മണ്ഡലം നിലവിൽ വന്നിതിൽ പിന്നെ വികസനം എത്തി നോക്കാത്ത മഞ്ചേശ്വരതെ യാഥാസ്ഥിതിക വിഭാഗത്തിന്നും വികസനം ഒരു വിഷയമേ അല്ല. കാലാകാലങ്ങളായി രണ്ട് മതങ്ങളാണ് ഇവിടെ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നതന്നെ പ്രതീതി യാണ് ഉണ്ടാക്കുന്നത്. കെ സുരേന്ദ്രൻ വിജയം അവകാശപ്പെടുന്നതും യുഡിഎഫും ആശങ്ക പ്രകടിപ്പിക്കുമ്പോഴും മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ കെ എം അഷ്റഫിൻ ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. മണ്ഡലത്തിൽ തന്നെയുള്ള സ്ഥാനാർത്ഥി എന്നെ നിലയിൽ തന്നെ വോട്ടർമാർ കൈവിടില്ലന്ന് ഇദ്ദേഹം ഉറച്ചുവിശ്വസിക്കുന്നത്.ആരും പാലം വലി ച്ചിട്ടില്ലെന്നും എല്ലാവരും എൻറെ സ്നേഹിതർ ആണെന്നും വിജയത്തിൻറെ പാലം നടന്നു കയറാൻ തനിക്ക് സാധിക്കുമെന്ന് അഷ്റഫ് കൂട്ടിച്ചേർത്തു.