സിദ്ധീഖ് ഹസ്സൻ സാമുദായിക ഐക്യത്തിന് ഊന്നൽ നൽകിയ നേതാവ്: ഹിറാ മസ്ജിദ്
കാഞ്ഞങ്ങാട്: സംഘടനകൾക്കുമപ്പുറം സാമുദായിക ഐക്യത്തിനും മാനവ സൗഹൃദത്തിനും ഊന്നൽ നൽകിയ നേതാവായിരുന്നു അന്തരിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് കെ.എ സിദ്ധിഖ് ഹസ്സനെന്ന് ഹിറാ മസ്ജിദ് സമിതി.
ജീവകാരുണ്യ മേഖലയിലും വിദ്യാഭ്യാസ സാംസ്കാരിക രംഗത്തും മാധ്യമ വർത്തനത്തിലും ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ച സിദ്ധീഖ് ഹസ്സൻ്റെ മുഖമുദ്ര പാണ്ഡിത്യവും ലാളിത്യവും ഒത്ത് ചേർന്നതായിരുന്നു.കാഞ്ഞങ്ങാട്ട് ഹിറാ മസ്ജിദ് സ്ഥാപനത്തിൽ മാതൃകാപരമായ പങ്ക് വഹിച്ച സിദ്ധീഖ് ഹസ്സൻ്റെ വേർപാടിൽ യോഗം അനുശോചിച്ചു .പ്രത്യേക പ്രാർത്ഥനയും നടത്തി.
പ്രസിഡൻ്റ് അഹ്മദ് ബസ്റ്റോ അധ്യക്ഷനായി . ടി.മുഹമ്മദ് അസ്ലം ,മൊയ്തു പള്ളിപ്പുഴ , ഹമീദ് ചേരക്കാടത്ത് , ജിദ്ധ കുഞ്ഞബ്ദുല്ല, അബ്ദുല്ല പാലായി, ബി.എം മുഹമ്മദ് കുഞ്ഞി ,പി .എൻ അബ്ദുറസാക്ക് ,സി അബ്ദു റഷീദ് എന്നിവർ പ്രസംഗിച്ചു .
പ്രസിഡൻ്റ് സി. കുഞ്ഞ്ബ്ദുല്ല ഹാജി പാലക്കിയുടെ അധ്യക്ഷതയിൽ ചേർന്ന കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന സമിതി യോഗവും കെ.എ. സിദ്ധിഖ് ഹസ്സൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.ജനറൽ സെക്രട്ടറി മുബാറക്ക് ഹസൈനാർ ഹാജി ,ട്രഷറർ പി.കെ അബ്ദുല്ല കുഞ്ഞി ,സെക്രട്ടറി എ.പി.ഉമ്മർ ,അഹ്മദ് കിർമാണി ,എ കെ നസീർ എന്നിവർ സംസാരിച്ചു .