ആവിക്കരയിൽ അടച്ചിട്ട വീട്ടിൽ നിന്ന് 15 പവൻ സ്വർണ്ണവും 27,000 രൂപയും കവർന്നു
കാഞ്ഞങ്ങാട് : ആവിക്കരഗാർഡർ വളപ്പിലെ ടി.എം ഹസ്സൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം
ഇവർ വീട് പൂട്ടി മാതാവിന്റെ ചികിത്സക്കായി ബുധനാഴ്ച ഉച്ചയോടെ മംഗലാപുരം ആശുപത്രിയിൽ പോയിരുന്നു.രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കണ്ടത്. ഇരു നില വിടിന്റെ മുകൾഭാഗത്തെ ജല സംഭരണിയോടു ചേർന്ന വാതിൽ വഴിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്നു സൂചന. കിടപ്പുമുറിയിൽ സൂക്ഷിച്ച 27000 രൂപയും പതിനാലേമുക്കാൽ പവൻ തൂക്കമുള്ള സ്വർണ്ണവും കളവുപോയി
ഇതിന്റെ കൂടെ ഉണ്ടായിരുന്ന ഒരു വള വീട്ടിനുള്ളിൽ താഴെ വീണ നിലയിൽ കിട്ടിയിരുന്നതായി വിട്ടുകാർ അറിയിച്ചു. പോലീസിൽ പരാതി നൽകി.