സംസ്ഥാനത്ത് നാളെ മുതല്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നാളെ മുതല്‍ പൊലീസ് പരിശോധന വ്യാപകമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച ക്വാറന്റൈനില്‍ ഇരിക്കണം. വാക്സിനേഷന് ഊര്‍ജിതമാക്കും.
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പട്ടവര്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിര്‍ബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത ഒരാഴ്ച കര്‍ശന ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് 3500 ആയി കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയുണ്ടായി. ഒരു ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോവിഡ് കേസുകള്‍ ഉയരുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപംകൊള്ളുന്നത് തടയാനാണ് നിയന്ത്രങ്ങള്‍ കര്‍ശനമാക്കുന്നത്.
മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും