കാസർകോട്;പാലക്കാട്ടെ കാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ മാവോവാദികൾ കൊലചെയ്യപ്പെട്ട സംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായും മാധ്യമ വിചാരണകളായും കൊഴുക്കുമ്പോൾ ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മും മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയും തമ്മിൽ ആരംഭിച്ച തുറന്ന യുദ്ധം കണ്ടു കേരളം അമ്പരക്കുന്നു. കാട്ടിൽ നടന്ന ഏറ്റുമുട്ടലിനെച്ചൊല്ലി നാട്ടിൽ നടക്കുന്ന സഖാക്കൾ തമ്മിലുള്ള യുദ്ധം മുന്നണിയുടെ കെട്ടുറപ്പിനെ പ്രതികൂലമാക്കുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.
പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചു ഉപതിരഞ്ഞെടുപ്പിൽ കരസ്ഥമാക്കിയ വിജയത്തിന്റെ ശോഭകെടുത്തുന്ന നിലയിലേക്ക് മുന്നണിയിലെ പ്രബലരേറ്റുമുട്ടുമ്പോൾ പ്രതിപക്ഷമാണ് ഇതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്.സംഭവം മറ്റൊരു സുവര്‍ണാവസരമാക്കാൻ ബി.ജെ.പിയും രംഗത്തുണ്ട്,സി.പി.ഐയുടെ വിമർശനങ്ങളോട് സർക്കാരും സി.പി.എമ്മും ഇതുവരെപ്രതികരിച്ചിട്ടില്ലെങ്കിലുംസി.പി.ഐയുടെ നിലപാടിനോട് സി,പി.എമ്മിനും പാർട്ടി അണികൾക്കും കടുത്ത അമർഷമുണ്ട്.ഇത് പരസ്യമായി ഇതിനകം അങ്ങിങ് പുറത്തുവന്നു കഴിഞ്ഞു.സി.പി.എമ്മിന്റെ വിവിധ തട്ടുകളിലും സി.പി.ഐക്കെതിരെ വൻ ചർച്ചകളാണ് നടക്കുന്നത്.വംശനാശം നേരിടുന്ന സി.പി.ഐ മാധ്യമ കവറേജിന് വേണ്ടിയാണു മാവോയിസ്റ് വേട്ട ഉയർത്തിപ്പിടിക്കുന്നതെന്നാണ് ഉന്നയിക്കപ്പെടുന്ന ആക്ഷേപം.ഇത് സി.പി.ഐയുടെ സ്ഥിരം ഏർപ്പാടാണെന്നും വിമർശനമുണ്ട്.സർക്കാരിനെ ബാധിക്കുന്ന പ്രശ്നങ്ങൾ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യാതെമാധ്യ മങ്ങളിലൂടെ വിഷയംചർച്ചയാക്കുന്നത് സി.പി.എമ്മിനെ ഇകഴ്ത്താനാണെന്നും പ്രതികരണങ്ങളുണ്ട്.നക്സൽ വര്‍ഗീസിനെ വയനാടൻ കാട്ടിൽ വെടിയുതിർത്ത് കൊന്നപ്പോഴും അടിയന്തരാവസ്ഥയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പി.രാജനെ കക്കയം ക്യാമ്പിൽ ഉരുട്ടി കൊന്നപ്പോഴും ഭരണകൂട ഭീകരതയെ പിന്തുണച്ചവരാണ് സി,പി.ഐയെന്നും വിമർശനം ഉയർന്നിട്ടുണ്ട്.ഇതേ സി,പി.ഐയുംകാനം രാജേന്ദ്രനുമാണ് മാവോവേട്ടയുടെ മറവിൽ എൽ.ഡി.എഫിനെ പ്രതിരോ ധത്തിലാക്കുന്നത്.ഇതിന്റെ പൊളിറ്റിക്സും പൊളിട്രിക്സും ജനം തിരിച്ചറിയുന്നുണ്ട്.കേരളീയ സമൂഹത്തിൽ പിണറായി വിജയനും സി.പി.എമ്മും ആർജിക്കുന്ന മേൽകൈ സഹിക്കാവുന്നതില
പ്പുറമായപ്പോഴൊക്കെ ഇത്തരം നമ്പറുകൾ മനുഷ്യാവകാശം പറഞ്ഞു സി.പി.ഐ പുറത്തുവിടാറുണ്ട്.അത്തരം ഒരു പുതിയ നമ്പറായി മാത്രമേ ജനം ഇതിനെ കാണൂ.വാസ്തവത്തിൽ മാവോവേട്ട വിഷയത്തിൽ സി.പി.ഐ നേതാവ് കാനം ചെന്നിത്തലയായി മാറുന്ന കാഴ്ചയാണ് ഇന്ന് അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ കേരളംഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
റിപ്പോർട്ട്;
മേഘനാഥൻ
ബി.എൻ.സി.ന്യൂസ് ഡെസ്ക്.