‘വോട്ടിങ് യന്ത്രംസൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിന് സുരക്ഷ പോരാ’: യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജു കുത്തിയിരിപ്പ് സമരത്തില്‍
ആലപ്പുഴ:ആലപ്പുഴയില്‍ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് സുരക്ഷ പോരെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജു കുത്തിയിരിപ്പ് സമരത്തില്‍. സെന്റ് ജോസഫ് സ്കൂളിലെ സൂക്ഷിപ്പ് കേന്ദ്രത്തിലാണ് സമരം. സ്ട്രോങ് റൂം പലക ഉപയോഗിച്ച് അടച്ചുപൂട്ടി സീല്‍ ചെയ്തിട്ടില്ല എന്നാണ് പരാതി.
റിട്ടേണിങ് ഓഫീസറോട് സംസാരിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് കേന്ദ്ര ഒബ്സര്‍വറുടെ തീരുമാനമാണ് പലക കൊണ്ട് സീല്‍ ചെയ്യേണ്ട എന്ന്. കേന്ദ്ര ഒബ്സര്‍വറോട് സംസാരിച്ചപ്പോള്‍ അതാണ് നിയമമെന്നാണ് പറഞ്ഞത്. പക്ഷേ മറ്റ് മണ്ഡലങ്ങളില്‍ അങ്ങനെയല്ല. സീല്‍ ചെയ്യാനുള്ള പലക സെന്ററില്‍ ജില്ലാ ഭരണകൂടം എത്തിച്ചതാണ്. എന്നിട്ടും സുരക്ഷ ഉറപ്പ് വരുത്തുന്നില്ല. ഇത് സംശയാസ്പദമാണ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരെ മാത്രമാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. ലോക്കല്‍ പൊലീസ് ഇവിടെയില്ല. കലക്ടറോടും ടിക്കാറാം മീണയോടും സംസാരിച്ചു. പരാതി നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്.
സ്ട്രോങ് റൂമിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതുവരെ സമരം തുടരും എന്നാണ് ലിജു പറയുന്നത്.