മഞ്ചേശ്വരം വിവാദത്തില്‍ മുല്ലപ്പള്ളിയോട് യോജിപ്പില്ല: രാജ്മോഹന്‍ ഉണ്ണിത്താന്
തിരുവനന്തപുരം: മഞ്ചേശ്വരം വിവാദത്തില്‍ മുല്ലപ്പള്ളിയോട് യോജിക്കുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. വോട്ട് മറിക്കല്‍ ആരോപണം എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ഉണ്ണിത്താന് പറഞ്ഞു
മഞ്ചേശ്വരത്ത് മുല്ലപ്പള്ളി എല്‍ഡിഎഫ് പിന്തുണ തേടിയത് ആശയക്കുഴപ്പമുണ്ടാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന വിവരം അദ്ദേഹത്തിന് എവിടെനിന്ന് കിട്ടിയെന്നും ഉണ്ണിത്താന് പരിഹസിച്ചു.
മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു . ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന് ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും എല്‍ഡിഎഫുകാര്‍ ബിജെപിക്ക് വോട്ടു ചെയ്തിട്ടുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥി എകെ എം അഷറഫ് തന്നെ ഇത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് രാജ്മോഹന്‍ ഉണ്ണിത്താനും എതിര്‍പ്പറിയിച്ചിരിക്കുന്നത്