ലഹരി വസ്തു കേസ് ; ശിക്ഷ വിധിക്കുമ്പോൾ പ്രതി പാവപ്പെട്ടവനാണോ എന്നൊന്നും പരിഗണിക്കരുത് ; സുപ്രീംകോടതി
ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷ വിധിക്കുമ്പോള്‍ പ്രതിയുടെ ജീവിത ചുറ്റുപാടുകള്‍ പരിഗണിക്കരുതെന്ന് സുപ്രീംകോടതി. പ്രതി പാവപ്പെട്ടവനാണ്, കുടുംബത്തിന്റെ ഏകാശ്രയമാണ്, കടത്തുകാരന് മാത്രമാണ് തുടങ്ങിയ കാരണങ്ങള്‍ പരിഗണിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
പ്രതി ഇത്തരം സാഹചര്യങ്ങള്‍ക്കൊപ്പം, പൊതുജനതാല്പര്യം, സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതം തുടങ്ങിയവ കൂടി പരിഗണിച്ചാകണം പരമാവധി ശിക്ഷ നല്‍കേണ്ടതെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.